September 19, 2024
NCT
KeralaNewsThrissur News

നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.

തൃശൂർ : നടത്തറയിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഒരാൾക്ക് ഗുരുതര പരിക്ക്. ജാർഖണ്ഡ് ജാജിവാൻ ബുഹിയാൻ (22) ആണ് മരിച്ചത്. മറ്റൊരു ജാർഖണ്ഡ് സ്വദേശി ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പുലർച്ച അഞ്ച് മണിയോടെയാണ് അപകടം.

നാമയ്ക്കലിൽ നിന്നും മുട്ടയുമായി വന്നിരുന്ന മിനി ലോറി റോഡരികിൽ പാർക്ക് ചെയ്ത കണ്ടെയ്നർ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ലോറിയിലെ ക്ളീനർ ആണ് മരിച്ചത്. ഡ്രൈവർ ആണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിളുള്ളത്. അപകടത്തിൽ പെട്ടവരെ തൃശൂർ അഗ്നിരക്ഷാ സേന ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്.

സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സി.എസ് അജിത് കുമാറിന്റെ നേതൃത്വത്തിൽ കെ.ശ്രീഹരി, കെ.ശിവദാസൻ, കെ.സജീഷ്, ബിനോദ് നെൽസൺ, എം.സഭാപതി, പി.എസ് സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷ പ്രവർത്തനങ്ങൾ.

Related posts

കേരള സർക്കാർ ഫിഷറീസ് വകുപ്പ് പീച്ചി മത്സ്യഭവൻ്റെ നേതൃത്വത്തിൽ ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു.

murali

പെരുമ്പാവൂരിൽ 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍.

murali

ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴിന്.

murali
error: Content is protected !!