September 19, 2024
NCT
KeralaNewsSportsThrissur News

ദേശീയ പാരാ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് വെങ്കലം.

ജാർഖണ്ഡിൽ നടന്ന ദേശീയ പാരാ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശി ബൈജുവിന് വെങ്കല മഡൽ. ഡബിൾസിലും സിംഗിൾസിലും ഇദ്ദേഹത്തിന് മെഡൽ ലഭിച്ചിട്ടുണ്ട്. പെരിഞ്ഞനം ആറാട്ടുകടവ് ചെമ്പൻ സുബ്രമണ്യൻ്റെയും ജാനകിയുടെയും മകൻ ആണ് ബൈജു.

ലോട്ടറി വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന ഇദ്ദേഹത്തിന്, ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാട്ടുകാർ ചേർന്ന് സമാഹരിച്ച 100 രൂപ ചലഞ്ച് ആണ് സഹായമായത്. ലിറ്റിൽ സ്പോർട്‌സ് ക്ലബ്ബിലെ അംഗം കൂടിയായ ബൈജുവിന് കണ്ണൂർ സ്വദേശി റാഷിദ് ആണ് പരിശീലനം നൽകുന്നത്. നിഷയാണ് ഭാര്യ. കൃഷ്‌ണ ദിയ മകളുമാണ്

Related posts

കരാഞ്ചിറ സെന്റ് സേവിർ പള്ളിയിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു.

murali

ലോക്സഭ തെരഞ്ഞെടുപ്പ്; നാട്ടിക നിയോജകമണ്ഡലത്തിന് പരിധിയിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ യോഗം നടന്നു.

murali

ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

murali
error: Content is protected !!