September 20, 2024
NCT
KeralaNewsThrissur News

പെരിഞ്ഞനം മോഷണം: രണ്ട് പേർ അറസ്‌റ്റിൽ.

പെരിഞ്ഞനം ചക്കരപ്പാടത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണം കവർന്ന കേസിൽ രണ്ട് പേരെ കയ്‌പമംഗലം പോലീസ് അറസറ്റ് ചെയ്‌തു. എറിയാട് സ്വദേശി തൻസീർ (26), പറവൂർ മന്നം സ്വദേശി ചന്തത്തോപ്പ് മിഥുൻലാൽ (26) എന്നിവരെയാണ് എസ്. ഐ. പ്രദീപും സംഘവും ചേർന്ന് പിടികൂടിയത്.

മാർച്ച് ഒന്നിനായിരുന്നു മോഷണസംഭവം. ചക്കരപ്പാടം കാട്ടുപറമ്പിൽ സെയ്‌ഫുദ്ദീൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 30000 രൂപയാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. പിടിയിലായ ഇവരെ ചോദ്യം ചെയ്ത‌പ്പോൾ എടത്തിരുത്തിയിലുള്ള മറ്റൊരു വീട്ടിലും മോഷണം നടത്തിയതായി ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വീട് കുത്തിത്തുറന്ന ഇവർ കാമറയും വാച്ചുമാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. പ്രതികളെ പോലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

Related posts

വാടാനപ്പിള്ളിയിൽ കേബിൾ വലിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ഗുരുതര പരിക്ക്.

murali

ദമ്പതികളുടെയും, അധ്യാപികയുടെയും മരണത്തിൽ ദുരൂഹത.

murali

ആത്രപ്പുള്ളി നാരായണൻ നിര്യാതനായി.

murali
error: Content is protected !!