September 19, 2024
NCT
KeralaNewsThrissur News

പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവും, 2 ലക്ഷം രൂപ പിഴയും ശിക്ഷ.

തൃശ്ശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ അവിണിശ്ശേരി മാമ്പിള്ളിവീട്ടില്‍ ജിതീഷി(47)നെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ശിക്ഷിച്ചത്.

2017 മെയ് മൂന്നിന് രാത്രി 11.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് ഭാര്യ സന്ധ്യയെ മര്‍ദിക്കുകയും ടോര്‍ച്ച് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പിന്നാലെ മക്കളുടെ മുന്നില്‍വെച്ച് ഭാര്യയുടെ നെഞ്ചിലും വയറിലും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

വീട്ടുകിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

murali

ഭിന്നശേഷിക്കാരിയായ അതിജീവിതയ്ക്കു നേരെ ലൈംഗീക അതിക്രമം: 60 വയസുകാരനായ പ്രതിയ്ക്ക് 11 വർഷം തടവും 40,000 രൂപ പിഴയും.

murali

അണ്ടത്തോട് ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി.

murali
error: Content is protected !!