September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂരിൽ കൽനടക്കാരിയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്.

ഗുരുവായൂരിൽ കൽനടക്കാരിയെ ഇടിച്ച് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ തൈക്കാട് പെട്രോൾ പമ്പിനു സമീപം പുലർച്ചെ അഞ്ചോടെയാണ് അപകടം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഇരിങ്ങപ്പുറത്ത് താമസിക്കുന്ന കോയമ്പത്തൂർ സ്വദേശിനി ദീപയെ (48) ആണ് കാർ ഇടിച്ചത്.

കാൽനടയാത്രക്കാരിയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട് കാർ വഴിയരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സരസ്വതിക്ക് (63) പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റ ഇരുവരെയും ഗുരുവായൂർ ആകട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ബലാത്സംഗകേസിൽ പൂജാരിക്ക് 22 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ.

murali

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കാർ യാത്രക്കാരിയ്ക്കു പരിക്കേറ്റു.

murali
error: Content is protected !!