September 20, 2024
NCT
KeralaNewsThrissur News

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു.

എറവ് : സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു. പുലർച്ചെ 2.30 ന് ആരംഭിച്ച ഈസ്റ്റർ തിരുക്കർമ്മങ്ങളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ദൃശ്യാവിഷ്ക്കാരം സിഎൽസി പ്രവർത്തകർ അവതരിപ്പിച്ചത് ശ്രദ്ധേയമായി.

ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം പ്രാർഥനാ സാന്ദ്രമായി. തുടർന്ന് നടന്ന ഈസ്റ്റർ ദിവ്യബലിക്ക് വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. അസി.വികാരി ഫാ. ജിയോ വേലൂക്കാരൻ സഹ കാർമികനായി.

തുടർന്ന് ഇടവകക്കാരുടെ നോമ്പ് വീടലായിരുന്നു. ഇടവകയിലെ എല്ലാ വീടുകളിൽ നിന്നും വട്ടേപ്പങ്ങളും കൊണ്ടുവന്നു നടത്തിയി നോമ്പു വീടിലിൽ ആബാലവൃദ്ധം വിശ്വാസികൾ പങ്കെടുത്തു. രാവിലെ 7 നും ദിവ്യബലിയുണ്ടായിരുന്നു.

Related posts

കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും.

murali

മൂർക്കനാട് ഇരട്ട കൊലപാതകം; അറസ്റ്റിലായവരുടെ എണ്ണം 12 ആയി, രണ്ട് പേർ കൂടി അറസ്റ്റിൽ.

murali

പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!