NCT
KeralaNewsThrissur News

ബൈക്കിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ബൈക്ക് യാത്രികനായ ആൽത്തറ സ്വദേശി അറസ്റ്റിൽ.

പുന്നയൂർക്കുളം : ബൈക്കിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ബൈക്ക് യാത്രികനായ ആൽത്തറ സ്വദേശി അറസ്റ്റിൽ. പുന്നയൂർക്കുളം ആൽത്തറ സ്വദേശി 21 വയസുള്ള പ്രജിത്തിനെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രിയാണ് തമിഴ്നാട് സ്വദേശിനിയായ രേവതി (51)യെ ഐനിച്ചോട് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റ രേവതി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.

സംഭവത്തിനുശേഷം പ്രതി പ്രജിത്ത് ബൈക്ക് നിർത്താതെ പോകുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

 

Related posts

വ്യാജ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പേരില്‍ തട്ടിപ്പ്; പരാതിയില്‍ നാട്ടിക – വാടാനപ്പള്ളി പ്രദേശങ്ങളിലെ സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്തു.

murali

നാട്ടിക ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

murali

ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു.

murali
error: Content is protected !!