NCT
KeralaNewsThrissur News

ദമ്പതികളുടെയും, അധ്യാപികയുടെയും മരണത്തിൽ ദുരൂഹത.

കോട്ടയം സ്വദേശികളായ ദമ്പതികളും, തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയും അരുണാചല്‍ പ്രദേശില്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. മൂവരുടെയും മരണത്തിന് പിന്നില്‍ ടെലിഗ്രാം ബ്ലാക്ക് മാജിക് ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചു. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ഇവരുടെ സുഹൃത്ത് തിരുവനന്തപുരം സ്വ​ദേശി ആര്യ എന്നിവരാണ് മരിച്ചത്.

മൂവരും തമ്മിൽ മൽപ്പിടുത്തമുണ്ടായ ലക്ഷണങ്ങളില്ലെന്ന് അരുണാചലിലെ പോലീസ് ഉദ്യോ​ഗസ്ഥൻ. തിങ്കളാഴ്ച ഇവരെ ഹോട്ടൽ മുറിക്ക് പുറത്ത് ഇവരെ കണ്ടിരുന്നില്ലെന്നും അദ്ദേഹം  പറഞ്ഞു. ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

‘ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ‘ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു’ എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നതായാണ് പോലീസ് പറയുന്നത്.

Related posts

ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ.

murali

ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു.

murali

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!