NCT
KeralaNewsThrissur News

പഴുവിൽ ഫൊറോന മാതൃവേദി ‘മാതൃസംഗമം’ നടത്തി.

പഴുവിൽ ഫൊറോന മാതൃവേദിയുടെ ‘മാതൃസംഗമം – 2024’, ഡിസംബർ 10 ചൊവ്വാഴ്ച്ച, ചേർപ്പ് സെന്റ് ആന്റണീസ് ദൈവാലയത്തിൽ വച്ച് നടത്തി.

പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മാതൃസംഗമം ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ രാവിലെ 9:30 ന് ആരംഭിച്ചു. രാവിലെ 10 മണിക്ക് ചേറൂർ വിഭാഗത്തിന്റെ കൗൺസിലർ അഡ്വ: വില്ലി, ഒരു കുടുംബത്തെ മുന്നോട്ട് എങ്ങനെ നയിക്കാം എന്നതിനെപ്പറ്റി ക്ലാസ്സ്‌ നടത്തി.

രാവിലെ 11:30ന് അർപ്പിച്ച കൃതജ്ഞതാ സമൂഹബലിയിൽ തൃശ്ശൂർ അതിരൂപതാ മാതൃവേദി ഡയറക്ടർ വെരി. റവ. ഫാ. ഡോ. ഡെന്നി താണിക്കൽ മുഖ്യ കാർമ്മികനും, പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, മറ്റ് പള്ളികളിലെ അച്ചന്മാർ എന്നിവർ സഹകാർമ്മികരാവുകയും ചെയ്തു.

കൃതജ്ഞതാ സമൂഹബലിക്കുശേഷം സ്നേഹവിരുന്ന് നടന്നു. പ്രസിഡണ്ട് ഷാലി ഫ്രാൻസിസ് ഏവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. തൃശ്ശൂർ അതിരൂപതാ മാതൃവേദി പ്രസിഡണ്ട് എൽസി വിൻസെന്റ്  അധ്യക്ഷത വഹിച്ചു. ഫൊറോന പ്രമോട്ടർ ഫാ. ജോൺസൺ കുണ്ടുകുളം സംഗമത്തിന് വേണ്ടതായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

ചേർപ്പ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്ത്, ചേർപ്പ് യൂണിറ്റ് ആനിമേറ്റർ റവ. സി. പ്രിൻസി എഫ്.സി.സി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ബീന ജോസ് റിപ്പോർട്ടും, ട്രഷറർ സൗജ്യ ജോഷി കണക്കും അവതരിപ്പിച്ചു.

ഫൊറോനാ മുൻ മാതൃവേദി  ഭാരവാഹികളായ പ്രസിഡണ്ട് ഷാലി ജഗൻ, സെക്രട്ടറി സിജ ആന്റോ, ട്രഷറർ മെയ്ജി തോമസ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. സംഗമത്തിൽ വച്ച് അടുക്കളത്തോട്ടം കർഷക, മേരി വിൻസെന്റിനെയും ആദരിച്ചു. 2021-2024 ലെ ബെസ്റ്റ് മാതൃവേദി യൂണിറ്റിനുള്ള അവാർഡ് പുത്തൻപീടിക ഇടവകക്ക് സമ്മാനിച്ചു.

തുടർന്ന് വിവിധ ഇടവകകളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറി. ചേർപ്പ് മാതൃവേദി യൂണിറ്റ് സെക്രട്ടറി റിൻസി സ്റ്റെലോൺ നന്ദി പ്രകാശിപ്പിക്കുകയും, പ്രാർത്ഥനയോടെ സംഗമം അവസാനിക്കുകയും ചെയ്തു.

 

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ജില്ല നാളെ പോളിങ് ബൂത്തിലേക്ക്.

murali

നരേന്ദ്രമോദി അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തെ അട്ടിമറിച്ച് – കോൺഗ്രസ്

murali

ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!