September 19, 2024
NCT
KeralaNewsThrissur News

മൂർക്കനാട് ഇരട്ട കൊലപാതകം; അറസ്റ്റിലായവരുടെ എണ്ണം 12 ആയി, രണ്ട് പേർ കൂടി അറസ്റ്റിൽ.

ഇരിഞ്ഞാലക്കുട : മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം 12 പേരായി. മാടക്കത്തറ വടക്കൂട്ട് വീട്ടിൽ ദിനേഷ് എന്ന കുട്ടൻ (28) , പുല്ലൂർ തുറവൻകാട് തൈവളപ്പിൽ അഭിഷേക് ടുട്ടു (28) എന്നിവരാണ് ഇപ്പോൾ പിടിയിലായത്.

ഇതിൽ ദിനേഷ് മണ്ണുത്തി പോലിസ് കാപ്പ ചുമത്തിയ വ്യക്തിയാണ് . അഭിഷേക് ഇരിങ്ങാലക്കുടയിലെ ചുണ്ണാമ്പ് തെറിച്ച തർക്കത്തിൽ ഒരാളെ കൊലപെടുത്തിയ കേസിൽ അടക്കം നിരവധി കേസിൽ പ്രതിയാണ്.

കഴിഞ്ഞ ദിവസം ഉത്സവത്തിൻ്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്നതിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്. മുൻപ് നടന്ന ഫുട്ട്ബോൾ ടൂർണമെൻ്റിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണെന്ന് പോലിസ് പറഞ്ഞു. സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ വെളുത്തൂർ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.

ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ പ്രഭാകരൻ്റെ മകൻ സന്തോഷ് (40) പിന്നീട് ചികിത്സയിലിരിക്കെ മരണപ്പെട്ടു. നാല് പേർ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രധാന പ്രതികൾ ഇനിയും പിടിയിലായിട്ടില്ല. പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.

Related posts

തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍.

murali

ബ്രൈറ്റ് ബിഗിൻസ് ഡേ കെയർ & പ്ലേ സ്കൂളിന് സ്നേഹ സമ്മാനങ്ങളുമായ് കല്പക സിൽക്‌സ്.

murali

പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളുടെയും മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!