September 19, 2024
NCT
KeralaNewsThrissur News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു.

ആലപ്പുഴ : ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പുറക്കാട് പുന്തല സ്വദേശി വിനീത (36) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ബൈക്ക് യാത്രികർ, കാൽനടയാത്രികനായ മണിയനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ ബൈക്കിലിടിച്ചതിനെത്തുടർന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് ടാങ്കർ ലോറിക്കടിയിൽപ്പെട്ടത്.

പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം നടന്നത്. പുറക്കാട് പുന്തല കളത്തിൽപറമ്പിൽ വീട്ടിൽ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവർ ഞായറാഴ്ച രാവിലെ മരിച്ചിരുന്നു.

Related posts

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇന്ന്.

murali

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ് പ്രചാരണ വീഡിയോയുടെ ജില്ലാതല പ്രകാശനം മുതിര്‍ന്ന വോട്ടര്‍ 109 വയസുള്ള ജാനകി നിര്‍വ്വഹിച്ചു.

murali

തളിക്കുളത്ത് വാഹനാപകടം; കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു.

murali
error: Content is protected !!