കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ ദേശീയപാതയിൽ മണിക്കൂറുകളോളമായി വൻ ഗതാഗതക്കുരുക്ക്. നാട്ടിക മുതൽ വലപ്പാട് കോതകുളം വരെയും, കയ്പമംഗലം വഴിയമ്പലം മുതൽ പെരിഞ്ഞനം കൊറ്റംകുളം വരെയുമുള്ള ഭാഗങ്ങളിൽ കുരുക്ക് രൂക്ഷമാണ്.
കൊടുങ്ങല്ലൂർ ഭരണിഭക്തരുടെ വാഹനങ്ങളും പെരുന്നാൾ – വിഷു പ്രമാണിച്ചുള്ള പർചേസിനായി പൊതുജനങ്ങളും വാഹനങ്ങളുമായി നിരത്തിലിറങ്ങിയതോടെയാണ് റോഡ് നിറഞ്ഞത്. രാവിലെ പത്തരയോടെ തുടങ്ങിയ പ്രശ്നം ഇപ്പോഴും തുടരുകയാണ്.