September 19, 2024
NCT
KeralaNewsThrissur News

യു.ഡി.എഫ്. സ്ഥാനാർത്തി കെ. മുരളീധരന് മുഖം മൂടി ധരിച്ച് ബലൂണുകളും ആയി പ്രചരണം നടത്തി യൂത്ത് കോൺഗ്രസ്.

തൃപ്രയാർ : യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് യു ഡി എഫ് സ്ഥാനാർത്തി കെ. മുരളീധരന് വേണ്ടി മുഖം മൂടികളും ബലൂണുകളും ആയി പ്രചരണം നടത്തിയത്.  തൃപ്രയാർ സെൻ്ററിൽ നടന്ന വർണ്ണശമ്പളമായ പ്രചരണം DCC ജന സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: എ.വി. യദുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസൻ കോൺഗ്രസ്സ് ജില്ല പ്രസിഡൻ്റ് അശ്വിൻ ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. വലപ്പാട് ഗ്രാമ പഞ്ചയത്ത് മെമ്പർ വൈശാഖ് വേണുഗോപാൽ, കോൺഗ്രസ്സ് മണ്ഡലം ജന സെക്രട്ടറി സചിത്രൻ തയ്യിൽ, സഗീർ നാട്ടിക, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറിമാരായ മിജോ പാറളം, അഷിക് ജോസ്,

കെ.എസ്.യു ജില്ലാ വൈസ്സ് പ്രസിഡൻ്റ് ഉവൈസ് നാസർ, കെ. എസ്.യു. ജില്ല സെക്രട്ടറി ജിതിൻ ചാക്കോ, റെൽവിൻ പി.വി., ഗ്രിഗേഷ് ഇരിഞ്ഞാലക്കുട യൂത്ത് കോൺഗ്രസ് നേതാക്കളായ ലയേഷ് മാങ്ങാട്ട്, ഡിജിൻ ഡേവിസ്, ജെറാൾഡ് പി.വി, സുൽഫി വലപ്പാട്, റാനിഷ് രാമൻ, ശ്രേയസ് എടമുട്ടം , അമൽ ഐ.വി, ആദർശ് നാട്ടിക, യദു ടി .എസ്, സന്ദിപ് എ.എസ് എന്നിവർ നേതൃത്വം നൽകി.

Related posts

പഠനകാല സമരണകൾ പങ്ക് വെച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ.

murali

സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ്രാ ലൈൻ മുറിച്ചു കടക്കവേ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.

murali

ഗുരുവായൂരിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ; 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു.

murali
error: Content is protected !!