NCT
KeralaNewsThrissur News

യുവാവ് കുളത്തിൽ മരിച്ച നിലയിൽ.

കൊടുങ്ങല്ലൂരിൽ യുവാവിനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് നായ്ക്കുളം കിഴക്കൂട്ട് തുളസിദാസിൻ്റെ മകൻ ഗോകുൽ (27) ആണ് പന്തലാലുക്കൽ ക്ഷേത്രത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര ദർശനത്തിന് ദിവസവും വന്നിരുന്ന ഗോകുൽ ഇന്ന് രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്.

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുള കടവിൽ ഇയാൾ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർ ഫോഴ്സ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്തു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ക്രൈസ്തവരെ ദ്രോഹിക്കുന്നതിൽ നിന്നും പിൻമാറണം : കത്തോലിക്ക കോൺഗ്രസ്സ്.

murali

 തൃപ്രയാർ ക്ഷേത്രത്തിലെ നാലമ്പല തീർത്ഥാടനത്തോടനുബന്ധിച്ച് സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

murali

കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും ഈടായി വാങ്ങിയ പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.

murali
error: Content is protected !!