ദേവികുളങ്ങര ക്ഷേത്രോത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കായംകുളം സ്വദേശിയായ സുമേഷ്(31), രൂപേഷ് കൃഷ്ണൻ(19), അഖിൽ(26) എന്നിവരാണ് അറസ്റ്റിലായത്. കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ കെട്ടുകാഴ്ചക്കിടെയാണ് സംഘർഷം ഉണ്ടായത്. കായംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് സിപിഒമാർക്കാണ് മർദനമേറ്റത്. പ്രതികളെ റിമാൻഡ് ചെയ്തു.