NCT
KeralaNewsThrissur News

വീട്ടിൽ ഉറക്കെ പാട്ട് വെച്ചതിന് കത്തി വീശി കൊലപ്പെടുത്താൻ ശ്രമം : പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലേറ്റുംകര : വീട്ടിൽ ഉറക്കെ പാട്ട് വെച്ചതിന് വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ കത്തി വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആളൂർ മാനാട്ടുകുന്ന് സ്വദേശി പെരിപ്പറമ്പിൽ വീട്ടിൽ മുറി രതീഷ് (45) നെയാണ് ആളൂർ പോലീസ് പിടികൂടിയത്.

രണ്ട് വധശ്രമക്കേസുൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണ് രതീഷ് എന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്, ഉറുമ്പംകുന്ന് ചാലച്ചൻ വീട്ടിൽ വിനുവിനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആളൂർ സബ്ബ് ഇൻസ്പെക്ടർ അഫ്സലിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർമാരായ സുമേഷ്, സുരേന്ദ്രൻ,സ്റ്റീഫൻ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഹരികൃഷ്ണൻ, അനീഷ്, അനൂപ്,നിഖിൽ എന്നിവരാണ് കേസന്വേഷണത്തിൽ ഉണ്ടായിരുന്നത്.

Related posts

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേരെ പിടികൂടി.

murali

സാവിത്രി നിര്യാതയായി.

murali

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും.

murali
error: Content is protected !!