September 19, 2024
NCT
KeralaNewsThrissur News

എടത്തിരുത്തിയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാല മോഷണം പോയതായി പരാതി.

എടമുട്ടം : എടത്തിരുത്തിയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല മോഷണം പോയതായി പരാതി. എടത്തിരുത്തി കമ്മായി റോഡിൽ തണ്ടാശ്ശേരി സുധാകരന്റെ മകൻ ശ്രീജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീജിത്തിന്റെ അമ്മയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം വീട് പൂട്ടി വീട്ടുകാർ പുറത്തേക്ക് പോയിരുന്നു. രാവിലെ അലമാര തുറന്നു നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞവർഷവും ഈ വീട്ടിൽ നിന്നും 2 പവൻ്റെ സ്വർണ്ണമാല നഷ്ടപ്പെട്ടിരുന്നു. വീട്ടുകാർ കയ്പ്പമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Related posts

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോഡിൽ; പവന് 400 രൂപ കൂടി.

murali

അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം.

murali

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം.

murali
error: Content is protected !!