September 19, 2024
NCT
NewsKeralaThrissur News

രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരി :  വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു.  പൂന്തുരുത്തി വീട്ടില്‍ അഖിലിന്റെ ഭാര്യ സയ്‌ന (28) ആണ് അറസ്റ്റിലായത്. മക്കളായ അഭിജയ് (7), ആദിദേവ് (5), ഒന്നര വയസ്സുള്ള അഗ്നിക എന്നിവരെ വീട്ടിലെ കിണറ്റിലെറിഞ്ഞ ശേഷമാണ് സയ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 1.30 ഓടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഭര്‍ത്താവുമായി വഴക്കിട്ട സയ്‌ന ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് മക്കളായ ഏഴ് വയസുള്ള അഭിജയ്, അഞ്ച് വയസുള്ള ആദിദേവ് , ഒന്നര വയസുള്ള അഗ്‌നിക എന്നിവരെ വീട്ടിലെ കിണറ്റിലെറിഞ്ഞ് സ്വയം കിണറ്റിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സംഭവം കണ്ട അടുത്ത ബന്ധു അഭിനവ് കിണറ്റിലിറങ്ങി പരിസരവാസികളുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അഭിജയും ആദിദേവും മരിച്ചു. രക്ഷപ്പെട്ട ഒന്നര വയസ്സുകാരി അഗ്നിക അഖിലിന്റെ അമ്മയോടൊപ്പമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സയ്‌നയെ അപകടനില തരണംചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

ലോനപ്പൻ ജേക്കബ് (യാക്കോബ്) നിര്യാതനായി.

murali

താന്ന്യം ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായുള്ള പഞ്ചായത്ത് തല ശുചിത്വയഞ്ജത്തിൻ്റെ ഉത്ഘാടനം നടന്നു.

murali

കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി.

murali
error: Content is protected !!