September 19, 2024
NCT
KeralaNewsThrissur News

തൃശൂർ, പാലക്കാട് ജില്ലകളിലെ ചില എക്സൈസ് ഓഫീസുകളിൽ വിജലൻസിന്റെ മിന്നൽ പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തി.

തൃശൂർ, പാലക്കാട് ജില്ലകളിലെ ചില എക്സൈസ് ഓഫീസുകളിൽ വിജലൻസിന്റെ മിന്നൽ പരിശോധന. എക്സൈസ് വകുപ്പിൽ നിന്നും നൽകേണ്ട വിവിധ സേവനങ്ങൾ  സമയത്ത് നൽകാതെ ക്രമക്കേട് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.

പാലക്കാട് ജില്ലയിൽ നടത്തിയ പരിശോധനയിൽ പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  സി.എം. ദേവദാസിനെ കൂടാതെ ഇൻസ്പെക്ടർമാരായ  ഷിജു കെ.എൽ. നായർ വിൻസ് ജോസഫ്,  അരുൺ പ്രസാദ്, സബ്ബ് ഇന്സ്പെക്ടർമാരായ സുരേന്ദ്രൻ. ബി, സുദേവൻ.പി,  ശശി.ടി.ആർ, എസ്.സി.പി.ഒ മാരായ ഉവൈസ്.കെ,  രാജേഷ്.ആർ,ഷാനവാസ്, സി.പി.ഒ സന്തോഷ്.വി,ഷംസുദ്ദീൻ.സി.കെ,എന്നിവരും പങ്കെടുത്തു.

തൃശൂർ ജില്ലയിൽ നടത്തി പരിശോധനയിൽ തൃശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സേതു. കെ.സി യെ കൂടാതെ ഇൻസ്പെക്ടർമാരായ  സുരേഷ് ബാബു.കെ.കെ, സ്റ്റെപ്റ്റോ ജോൺ,   ജയേഷ് ബാലൻ, ഇഗ്നേഷ്യസ്.എം.എം എന്നിവരും പങ്കെടുത്തു.

Related posts

ശ്രീവത്സൻ നിര്യാതനായി.

murali

ഭാരതി ടീച്ചർ നിര്യാതയായി.

murali

ധനഞ്ജയൻ നിര്യാതനായി.

murali
error: Content is protected !!