September 19, 2024
NCT
KeralaNewsThrissur News

കരിപ്പൂര്‍ വിമാനത്താവളം വഴി ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണം കടത്തിയ പെരിന്തല്‍മണ്ണ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 864 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ നെമ്മിനി സ്വദേശി അബ്ദുള്‍റഹീം (38) ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സ്യൂളുകളാക്കിയാണ് പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ആഭ്യന്തര വിപണയില്‍ 60 ലക്ഷത്തോളം രൂപ വിലവരുമെന്നും ഇത് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 6.30-ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അബ്ദുള്‍ റഹീം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Related posts

അഞ്ഞൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്.

murali

നിർമ്മാണം പൂർത്തിയാക്കിയ നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചൊവ്വാഴ്ച്ച രാവിലെ 11ന് നാടിന് സമർപ്പിക്കും.

murali

ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങൾ ഒരുങ്ങി.

murali
error: Content is protected !!