September 19, 2024
NCT
KeralaNewsThrissur News

മത്സ്യതൊഴിലാളി കുടുംബ സംഗമം മന്ത്രി  കെ. രാജൻ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ പാർലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ: വി.എസ്സ്. സുനിൽകുമാറിനെ വിജയിപ്പിക്കുന്നതിനു വേണ്ടി വലപ്പാട് പഞ്ചായത്ത്‌ ഇടതുപക്ഷ സംയുക്ത മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സ്യതൊഴിലാളി കുടുംബ സംഗമം സംഘാടക സമിതി ചെയർമാൻ  പി.എസ്സ്. ഷജിത്തിന്റെ അധ്യക്ഷതയിൽ  റവന്യു വകുപ്പ് മന്ത്രി  കെ. രാജൻ ഉദ്ഘാടനം ചെയ്തു.

നാട്ടിക MLA സി.സി. മുകുന്ദൻ, CPI ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി  ടി.ആർ.രമേഷ് കുമാർ, LDF നാട്ടിക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ  കെ.പി.സന്ദീപ്, CPI(M)നാട്ടിക ഏരിയ കമ്മിറ്റി അംഗം  വി.ആർ. ബാബു, മത്സ്യതൊഴിലാളി യൂണിയൻ (CITU)ജില്ലാ സെക്രട്ടറി പി.ആർ.രാമദാസ്,സംസ്ഥാന സെക്രട്ടറി  വി.വി.അനിത, CPI(M)

എടമുട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി  കെ. കെ.ജിനേന്ദ്രബാബു, CPI വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി  എ.ജി.സുഭാഷ് സ൦ഘാടക സമിതി രക്ഷാധികാരി  പീതാംബരൻ കോഴിശ്ശേരി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി കൺവീനർ  കെ. കെ. രമേഷ് സ്വാഗതവും, ട്രഷറർ  വി.എസ്സ്.സൂരജ് നന്ദിയും രേഖപെടുത്തി.

Related posts

പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി ഷാർജയിൽ അന്തരിച്ചു.

murali

കൊടകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ.

murali

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങിന് ധനസഹായം.

murali
error: Content is protected !!