NCT
KeralaNewsThrissur News

ഗുരുവായൂർ അപ്പാർട്ട്‌മെന്റിൽ ജീവനക്കാരനുനേരെ സംഘം ചേർന്ന് ആക്രമണം. അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂർ കാരക്കാടുള്ള ഹോംസ് അപ്പാർട്ട്‌മെന്റിൽ രാത്രിയിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത ജീവനക്കാരനുനേരെ സംഘം ചേർന്ന് ആക്രമണം. സംഭവത്തിൽ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്കല്ലുകൊണ്ട് കുത്തിയും വടികൊണ്ട് അടിച്ചും മാരകമായി പരിക്കേൽപ്പിച്ചു. ജീവനക്കാരനായ സജിതനെ (40) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എളവള്ളി കാക്കശ്ശേരി ചിരിയങ്കണ്ടത്ത് വീട്ടിൽ ഡൈജോ (24), ഗുരുവായൂർ തമ്പുരാൻപടി ചെമ്പൻ വീട്ടിൽ ഹരിനന്ദ് (20), ഗുരുവായൂർ കാരക്കാട് ചെഞ്ചേരി വീട്ടിൽ യദുകൃഷ്ണ (22), തൈക്കാട് പെരുമ്പായിപ്പടി തറയിൽ റെമീസ് (22), ഇരിങ്ങപ്പുറം പതിയാനം വീട്ടിൽ കൃഷ്ണദാസ് (24) എന്നിവരാണ് അറസ്റ്റിലായത്. വിഷു ദിവസം രാത്രി 11-നായിരുന്നു സംഭവം. ഇവർ അഞ്ചുപേരുമാണ് മുറിയെടുത്ത് താമസിച്ചിരുന്നത്.

 

Related posts

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത മുണ്ടൂരിൽ വാഹനാപകടം : ഒരാൾ മരിച്ചു.

murali

എടതിരിഞ്ഞി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ വെച്ച് നിര്യാതനായി.

murali

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ മൂന്ന് പ്രതികൾ റിമാന്റിൽ.

murali
error: Content is protected !!