September 19, 2024
NCT
KeralaNewsThrissur News

കാട്ടുമാടം മനയിലെ സ്വര്‍ണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.

പുന്നയൂര്‍ക്കുളം : വന്നേരി കാട്ടുമാടം മനയിലെ സ്വര്‍ണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ 9നായിരുന്നു കവര്‍ച്ച. ചാവക്കാട് മല്ലാട് പുതുവീട്ടില്‍ മനാഫി(44)നെയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് പെരുമ്പടപ്പ് സിഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് കവര്‍ച്ച നടന്നത്. മനയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്. കൂടാതെ മനയുടെ മുന്‍വശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു. വിഗ്രഹങ്ങള്‍ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ നിന്ന് പൊലിസ് കണ്ടെത്തി. നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ്.

Related posts

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

murali

നാഷണൽ ആം റെസ്‌ലിംഗിൽ സിൽവർ മെഡൽ കരസ്ഥമാക്കി ചാവക്കാട്ടുകാരി.

murali

സൈക്കിളിൽ ഇലക്ഷൻ പ്രചരണവുമായി ഗ്രാമപഞ്ചായത്ത് മെമ്പർ.

murali
error: Content is protected !!