NCT
KeralaNewsThrissur News

കാട്ടുമാടം മനയിലെ സ്വര്‍ണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.

പുന്നയൂര്‍ക്കുളം : വന്നേരി കാട്ടുമാടം മനയിലെ സ്വര്‍ണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ 9നായിരുന്നു കവര്‍ച്ച. ചാവക്കാട് മല്ലാട് പുതുവീട്ടില്‍ മനാഫി(44)നെയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് പെരുമ്പടപ്പ് സിഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് കവര്‍ച്ച നടന്നത്. മനയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്. കൂടാതെ മനയുടെ മുന്‍വശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു. വിഗ്രഹങ്ങള്‍ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ നിന്ന് പൊലിസ് കണ്ടെത്തി. നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ്.

Related posts

വാടാനപ്പള്ളി സ്വദേശി സൈതുമുഹമ്മദ് ഹാജി അബുദാബിയിൽ അന്തരിച്ചു.

murali

രാവിലെ കുതിച്ചു, ഉച്ചയ്ക്ക് കിതച്ചു; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

murali

ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പിടിയിൽ.

murali
error: Content is protected !!