September 19, 2024
NCT
KeralaNewsThrissur News

സൈക്കിളിൽ ഇലക്ഷൻ പ്രചരണവുമായി ഗ്രാമപഞ്ചായത്ത് മെമ്പർ.

പെരിങ്ങോട്ടുകര : യു ഡി എഫ് സ്ഥാനാർത്ഥി കെ.മുരളീധരനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് താന്ന്യം ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ സൈക്കിളിൽ പ്രചരണം നടത്തി . നാലും കൂടിയ സെന്റർ , മൂന്നും കൂടിയ സെന്റർ , വായനശാല ജംഗ്ഷൻ എന്നിവടങ്ങളിലാണ് പ്രചരണം നടത്തിയത്.

പഴയകാല ഇലക്ഷൻ പ്രചരണത്തിന്റെ ഓർമ്മകൾ നിലനിർത്തി കോളാമ്പി മൈക്രോഫോൺ, സ്ഥാനാർത്ഥിയുടെ ചിഹ്നങ്ങളും സൈക്കിളിൽ കെട്ടിയായിരുന്നു പ്രചരണം. വഴിയാത്രികർക്ക് അഭ്യർത്ഥന നൽകിയായിരുന്നു യാത്ര. ശ്രീഭദ്ര കൊടപ്പുള്ളി, ലൂയീസ് താണിക്കൽ , വിൻസെന്റ് കുണ്ടുകുളങ്ങര , ഉക്രു പുലിക്കോട്ടിൽ, റിജു കണക്കന്തറ, രേണുക റിജു എന്നിവർ സൈക്കിൾ പ്രചരണ ജാഥക്ക് നേതൃത്വം നൽകി.

Related posts

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്.

murali

വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ; യുവാവും, യുവതിയും പാലക്കാട് നിന്നും പിടിയില്‍.

murali

“ചോറിലും കറിയിലും ചിതല് വീണു: ഇന്നലെ ഭക്ഷണം കഴിക്കാൻ പറ്റിയില്ല ടീച്ചറെ..”

murali
error: Content is protected !!