September 19, 2024
NCT
KeralaNewsThrissur News

മരം കടപുഴകി വീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം.

ആലുവ : മരം കടപുഴകി വീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. ചെങ്ങമ്മനാട് അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. കളിസ്ഥലത്ത് നിന്നും സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീഴുകയായിരുന്നു. വൈകിട്ട് 6.15നായിരുന്നു അപകടം.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ  കുട്ടിയെ ആലുവ രാജ​ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടനാട് വിജ്ഞാനപീഠം പബ്‌ളിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍.

Related posts

ഗുരുവായൂർ മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരി സ്ഥാനമേറ്റു.

murali

ഒല്ലൂരിൽ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!