September 19, 2024
NCT
KeralaNewsThrissur News

ചങ്ങരംകുളത്ത് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ചങ്ങരംകുളം : സംസ്ഥാന പാതയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന  ദിപീഷിനെ (38) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം – തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് റോഡരികില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

മേഖലയില്‍ സ്വകാര്യ ബസ്സില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ മാതാവ്  നളിനിക്കൊപ്പം നരണിപ്പുഴയില്‍ വാടകക്ക് ക്വോര്‍ട്ടേഴ്‌സിലാണ് താമസം. പോലീസെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related posts

പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി.

murali

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഇത്തവണയുണ്ടാവില്ല.

murali

മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി.

murali
error: Content is protected !!