NCT
KeralaNewsThrissur News

എട്ട് കിലോയിലധികം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ.

ചാവക്കാട് തീരദേശ മേഖലയിൽ വിൽപ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന എട്ട് കിലോയിലധികം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ ചിട്ടു ദലൂയ് (27), ആരിഫ് (24) എന്നിവരാണ് ശങ്കരയ്യർ റോഡിൽ വച്ച് പുലർച്ചെ 2.30 ന് തൃശൂർ സിറ്റി പോലീസ് ഡാൻസാഫ് ടീമിൻ്റെ പിടിയിലായത്.

തൃശൂർ സിറ്റി പോലീസ് ഡാൻസാഫ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ.വിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് 15.11.2025 തിയതി പുലർച്ചെ 2.30 ന് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മുർഷിദാബാദ് സ്വദേശികളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

അന്വേഷണ സംഘത്തിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ വിജിത്ത്. കെ വി , GASI ജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, വൈശാഖ്, സംഗീത്, കിഷാൽ, അരുൺ, നിധീഷ് എന്നിവരും വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ ജോജോ ജോർജ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

Related posts

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

murali

മതിലകം പുന്നക്കബസാറിൽ യുവാവിന് വെട്ടേറ്റു.

murali

ലോക പുസ്തകദിനത്തിൽ അമ്മ പാഠം വായനാ പദ്ധതിക്ക് തുടക്കമിട്ട് വിദ്യാലയം.

murali
error: Content is protected !!