September 19, 2024
NCT
KeralaNewsThrissur News

മുഹമ്മദ് നിഷാമിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന.

തൃശ്ശൂർ : മുഹമ്മദ് നിഷാമിന്റെ വീട്ടില്‍ ആദായനികുതിവകുപ്പിന്റെ മിന്നല്‍ പരിശോധന.  ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പരിശോധന നടന്നത്. 2015 ജനുവരിയിൽ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷയനുഭവിക്കുകയാണ്  നിഷാം.

നിഷാമിന്റെ പുഴക്കലിലെ ഫ്‌ളാറ്റിലും, കാളത്തോട് ഭാര്യയുടെ വീട്ടിലുമാണ് പരിശോധന നടത്തിയത്. നിഷാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പഴയകാല ബെനാമികൾ നൽകിയ പരാതിയിലാണ് നടപടി. ദിവസങ്ങള്‍ക്കു മുമ്പ് നിഷാമിനെതിരേ സഹോദരനും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് ക്രൈംബ്രാഞ്ചിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടും, തട്ടിപ്പും നടത്തിയെന്നാണ് സഹോദരന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.

Related posts

തൃശ്ശൂര്‍ മേയർ തർക്കം; എടുത്തുചാടി തീരുമാനം വേണ്ടെന്ന് എൽഡിഫ്.

murali

ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍: ഇതരസംസ്ഥാന യന്ത്രവത്കൃത ബോട്ടുകള്‍ കേരളാത്തീരം വിട്ടുപോകാന്‍ നിര്‍ദേശം.

murali

ലക്ഷ്മി നിര്യാതയായി.

murali
error: Content is protected !!