തൃശ്ശൂര്‍ കോര്പറേഷന് മേയറുമായി ബന്ധപ്പെട്ട ഇടതുമുന്നണി തര്‍ക്കത്തില്‍ എടുത്തുചാടി തീരുമാനം ഉണ്ടാകില്ലെന്ന് സൂചന. മേയര്‍ എം.കെ. വര്‍ഗീസുമായി ഒരു വിധത്തിലുള്ള സഹകരണവും സാധ്യമല്ലെന്ന് പരസ്യമായി പറഞ്ഞിരുന്ന സി.പി.ഐ.യും ഇത്തരത്തിലേക്ക് താത്കാലികമായി മനം മാറ്റിയതായാണ് അറിയുന്നത്. മുന്നണി ജില്ലാനേതൃത്വത്തിലുണ്ടായ ധാരണയനുസരിച്ച് ജൂലായ് 20-ന് കോര്പറേഷന് കൗണ്‍സില്‍ യോഗം ചേരാനാണ് പുതിയ തീരുമാനം.
