ചാവക്കാട് : ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ വട്ടം പറമ്പിൽ കാദറിന്റെ മകൻ ഷാഫി (27)യാണ് മരിച്ചത്.
അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം നടന്നത്.