വലപ്പാട് : ലോക പുസ്തകദിനത്തിൽ അമ്മ പാഠം വായനാ പദ്ധതിക്ക് തുടക്കമിട്ട് വിദ്യാലയം. വലപ്പാട് ജിഡിഎം എൽ പി സ്കൂളിലാണ് അമ്മമാരുടേയും വിദ്യാർത്ഥികളുടേയും വായനാ പരിപോഷണ പദ്ധതിയായ അമ്മ പാഠത്തിന് ലോക പുസ്തകദിനത്തിൻ തുടക്കമായത്.
വിദ്യാർത്ഥികളുടെ വായനാ വികാസത്തിനു പിൻതുണ നല്കുവാൻ അമ്മമാരുടെ വായനാശീലം ശാക്തീകരിക്കുന്ന പദ്ധതിയാണ് അമ്മ പാഠം. പദ്ധതിയുടെ ഉദ്ഘാടനം അമ്മമാർക്കും വിദ്യാർത്ഥികൾക്കും പുസ്തകം നല്കി പ്രധാന അധ്യാപകൻ സി.കെ ബിജോയ് ഉദ്ഘാടനം ചെയ്തു.
മാതൃസംഗമം വൈസ് പ്രസിഡണ്ട് സരിത രാജു അദ്ധ്യക്ഷത വഹിച്ചു. സി.ബി സുബിത, സന്ധ്യ അനി. ശുഭ റിജോയ്, സോജ , ഷൈനി എന്നിവർ സംസാരിച്ചു. ബാലസാഹിത്യകൃതികളും വിദ്യാർത്ഥികളുടെ വായനാ പതിപ്പുകളും പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.
