September 19, 2024
NCT
KeralaNewsThrissur News

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

കേച്ചേരി : ചൂണ്ടല്‍ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേച്ചേരിയില്‍ സംഘടിപ്പിച്ച പ്രചരണസമാപനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

ബുധനാഴ്ച വൈകീട്ട് കേച്ചേരി സെന്ററിലെ യു.ഡി.എഫിന്റെ പ്രചാരണത്തിന്റെ സമാപനം കഴിഞ്ഞ് മടങ്ങവെ പന്നിത്തടം ബൈപാസ് റോഡിനു സമീപം പണിക്കായി എടുത്ത കുഴിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോൺഗ്രസ് പ്രവർത്തകരും കേച്ചേരി ആക്ട്‌സ് പ്രവർത്തകരും ജയനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഴുവഞ്ചേരി വടക്കൂട്ട് വീട്ടില്‍ ജയന്‍ (53) ആണ് മരിച്ചത്. മൃതശരീരം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ : ജാനകി. മക്കള്‍: കിരണ്‍ , കീര്‍ത്തി. മരുമക്കള്‍ : ശ്രീജേഷ് , പ്രജിത.

Related posts

പടിയൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി.

murali

തൃപ്രയാർ വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു.

murali

ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കും: മന്ത്രി ഡോ ആർ ബിന്ദു.

murali
error: Content is protected !!