അന്തിക്കാട് കോൾപടവിൽ വൻ തീപിടുത്തം. ശനിയാഴ്ച്ച പകൽ രണ്ടോടെയാണ് സംഭവം. വിളവെടുപ്പ് കഴിഞ്ഞ് വൈക്കോൽ കെട്ടുകൾ കൂട്ടി വെച്ചിരുന്ന കോതാം കോൾ പാടത്താണ് തീപിടുത്തം ഉണ്ടായത്. പാടത്തെ ചവറുകൾക്ക് ആരോ തീയിട്ടതിൽ നിന്ന് പാടങ്ങളിലേക്കു പടർന്നു പിടിച്ചാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നതായി സമീപവാസികൾ പറഞ്ഞു.
തീപിടുത്തമുണ്ടായ പാടങ്ങളിൽ നിന്നുള്ള നെല്ലട്ടികൾ വെള്ളിയാഴ്ച്ചയാണ് ഇവിടെ നിന്നും കയറ്റിപ്പോയത് എന്നതിനാൽ വലിയ കാർഷിക ദുരന്തമാണൊഴിവായത്. തൃപ്രയാറിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.