കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി. ഡി ആർ ഐ യുടെ പരിശോധനയിലാണ് പ്രതി മിഷേൽ പിടിയിലായത്. മിഷേലിന്റെ വയറിൽ നിന്ന് 50 ലഹരി ഗുളികകൾ കണ്ടെത്തി.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗുളികകൾ പുറത്തെടുത്തു. ഗുളികകളിൽ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു. ഇയാളെ റിമാൻഡ് ചെയ്തു.
