September 19, 2024
NCT
KeralaNewsThrissur News

തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരിക്ക് ദാരുണാന്ത്യം.

പാറശ്ശാല : റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. ഇന്ന് രാവിലെ 8.15 -ഓടുകൂടിയാണ് അപകടം നടന്നത്. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരണമടഞ്ഞത്.

യാത്രക്കാരെ കയറ്റിയിറക്കിയശേഷം തീവണ്ടി മുന്നോട്ട് നീങ്ങവേ ഇതേ തീവണ്ടിയില്‍ കയറുന്നതിനായി പ്ലാറ്റ്‌ഫോമില്‍ വൈകി എത്തിയ കുമാരി ഷീബ മുന്നോട്ടു നീങ്ങിയ തീവണ്ടിയില്‍ ചാടികയറുവാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

Related posts

അമിതവേഗതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂള്‍ മതില്‍ തകര്‍ത്തു.

murali

സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ചു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

murali

തൃശൂർ ജില്ലയിൽ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്നത് 40 പൊലീസുകാർ.

murali
error: Content is protected !!