September 19, 2024
NCT
NewsKeralaThrissur News

അരിമ്പൂർ ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.

തൃശ്ശൂർ : അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിൻ്റെ ഭാര്യ സതി (67) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോൾ സതി കുഴഞ്ഞുവീഴുകയായിരുന്നു. സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്കാരം വ്യാഴാഴ്ച 12-ന് വടൂക്കര ശ്മശാനത്തിൽ.

Related posts

തൃപ്രയാർ തേവരുടെ പൈനൂർ പാടത്തെ ചാലുകുത്തൽ ചടങ്ങ് ഭക്തി സാന്ദ്രം.

murali

പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

murali

സ്ത്രീകളുമായി സൗഹൃദത്തിലാക്കാമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!