September 19, 2024
NCT
KeralaNewsThrissur News

ചാലക്കുടി മഹല്ലിൽ നിന്നും ആദ്യമായി മത ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് സൽമാനുൽ ഫാരിസിക്ക് ആദരവ് നൽകി.

ചാലക്കുടി മഹല്ലിൽ നിന്നും ആദ്യമായി മത ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് സൽമാനുൽ ഫാരിസിക്ക് ചാലക്കുടി മഹല്ല് ആദരവ് നൽകി. ഇന്ത്യയിലെ ആദ്യ അറബി കോളേജ് ആയ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലെ എം,എഫ്,ബി(ഫാളിൽ ബാഖവി) ബിരുദം ആണ് കരസ്ഥമാക്കിയത്.

ചാലക്കുടി ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം മൗലാന ഹുസൈൻ ബാഖവി ആശംസകൾ അർപ്പിച്ചു. മഹല്ല് പ്രസിഡൻറ് സി എം ഹാറൂൺ ഉദ്ഘാടനം നിർവഹിച്ചു. മുത്തവല്ലി സി ഐ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.

പരേതനായ കല്ലൂപറമ്പിൽ ഖാദിർഷാഹ്, ഏർവാടിക്കാരൻ വീട്ടിൽ സോഫിയ ഹനീഫ എന്നീ ദമ്പതികളുടെ മകനാണ്. ചാലക്കുടി മഹല്ലിൽ തന്നെ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള മൗലാന മുഹമ്മദ് അബ്ദുല്ലത്തീഫ് ബാഖവി,തിരൂർ ആണ് ഗുരുവര്യൻ

Related posts

സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു.

murali

എയർഹോളിലൂടെ ഒളിക്യാമറ; പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

murali

ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം; എസ്ഡിപിഐ പ്രവർത്തകന്‌ 9 വർഷം കഠിന തടവും, 15000 രൂപ പിഴയും.

murali
error: Content is protected !!