ദേശീയപാതയിൽ കയ്പമംഗലം കാളമുറിയിൽ ടിപ്പർ ലോറിയും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാനിലുണ്ടായിരുന്ന കൊടകര കനകമല സ്വദേശി ആൻജോ ജോസ് (21), ഏഴാറ്റുമുഖം സ്വദേശി എബിൻ (22), അലക്സ് ബാബു എന്നിവർക്കും ടിപ്പർ ഡ്രൈവർ കൊടുങ്ങല്ലൂർ എൽതുരുത്ത് സ്വദേശി ബാബു (59) എന്നിവർക്കാണ് പരിക്ക്.
ഇവരെ പെരിഞ്ഞനം ലൈഫ് വാർഡ്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നുരാവിലെ പതിനൊന്നരയോടെ കാളമുറി സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് വാനും എതിരെ വന്നിരുന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.
