September 20, 2024
NCT
NewsKeralaThrissur News

കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മണലൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി.

മണലൂർ ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലകളായ കരിക്കൊടി, മാമ്പിള്ളി, പാലാഴി പ്രദേശങ്ങളിൽ ആഴ്ചകളായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മണലൂർ പഞ്ചായത്ത് കമ്മിറ്റി മണലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാപഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് സമരം ഉദ്ഘാടനം ചെയ്തു.

സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ അധ്യക്ഷത വഹിച്ചു. വി.വി. പ്രഭാത്, പി.ബി. ജോഷി, വി.വി. സജീന്ദ്രൻ, ധർമ്മൻ പറത്താട്ടിൽ, പി.ബി. ഹരിദാസ്, എം.വി. ഷാജി, പി.ബി. സുരേഷ്, സിന്ധു ശിവദാസ്, സിമി പ്രദീപ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

സമരത്തിന് ശേഷം എൽഡിഎഫ് നേതാക്കൾ മണലൂർ പഞ്ചായത്ത് പ്രസിഡണ്ടുമായി നടത്തിയ ചർച്ചയിൽ എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായി എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

Related posts

വയനാട് ദുരന്തം; ചൂരൽ മലയിൽ മരിച്ചവരുടെ എണ്ണം 70 ആയി. മരണ സംഖ്യ കൂടിവരികയാണ്.

murali

ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി .

murali

തളിക്കുളത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

murali
error: Content is protected !!