NCT
KeralaNewsThrissur News

എടമുട്ടം ബീച്ച് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക : ഓട്ടോറിക്ഷ തൊഴിലാളികളും, ബസ് തൊഴിലാളികളും സൂചന പണിമുടക്കും മാർച്ചും നടത്തി.

എടമുട്ടം ബീച്ച് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോറിക്ഷ തൊഴിലാളികളും, ബസ് തൊഴിലാളികളും സൂചന പണിമുടക്കും വലപ്പാട് പഞ്ചായത്തിലേക്ക് മാർച്ചും നടത്തി.

എടമുട്ടം ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ എടമുട്ടം, കഴിമ്പ്രം, തവളക്കുളം, കാപ്പിരിക്കാവ്, പുളിഞ്ചോട്, പയച്ചോട്, എസ്.എൻ സെന്റർ തുടങ്ങിയ സ്റ്റാന്റുകളിലെ ഓട്ടോ തൊഴിലാളികളും, ഈ റൂട്ടിലൂടെ ഓടുന്ന ബസ് തൊഴിലാളികളും, ഗുഡ്സ് ഓട്ടോത്തൊഴിലാളികളും, ഓട്ടോ ടാക്സി തൊഴിലാളികളും എടമുട്ടം ബീച്ച് റോഡിലേക്കുള്ള സർവീസ് നിർത്തിവെച്ചുകൊണ്ട് പ്രതിഷേധസൂചകമായി സൂചന പണിമുടക്ക് നടത്തിയത്.

രാവിലെ കഴിമ്പ്രം ബീച്ചിൽ നിന്നും ഓട്ടോ തൊഴിലാളികൾ സംയുക്തമായി വലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് വാഹനങ്ങളിലായി മാർച്ച് നടത്തി. തുടർന്ന് ഓഫീസിന് മുൻപിൽ ഒരു ധർണ്ണയും നടത്തി. എടമുട്ടം ഓട്ടോഡ്രൈവേഴ്സ് യൂണിയൻ പ്രസിഡണ്ട് വിജയകുമാർ കാഞ്ഞിരപ്പറമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. മധു കുന്നത്ത് അധ്യക്ഷനായി.

ബാബു ഏറാട്ട്, പ്രകാശൻ നെടിയിരിപ്പിൽ, ബാബുരാജ് നെടിയിരിപ്പിൽ,ഷാജി കാരയിൽ എന്നിവർ സംസാരിച്ചു. മാസങ്ങളായി എടമുട്ടം ബീച്ച് റോഡ് തകർന്ന് കിടക്കുന്നത്. കഴിമ്പ്രം സ്കൂളിലേക്കും, പള്ളിപ്രം എൽ.പി സ്കൂളിലേക്കും കഴിമ്പ്രം ബീച്ചിലേക്കുമായി ദിനം പ്രതി നിരവധി പേരാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ഇനിയും ഈ അവസ്ഥക്ക് പരിഹാരമായില്ലെങ്കിൽ അനിശ്ച്ചിതകാല സമരവും നടത്തുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.

Related posts

ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

murali

കനത്ത മഴയിൽ കയ്‌പംഗലത്ത് വീട് തകർന്നുവീണു.

murali

തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനികൾക്ക് പരിക്ക്.

murali
error: Content is protected !!