September 19, 2024
NCT
KeralaNewsThrissur News

കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസിൻ്റെ ചില്ല് തകർത്ത നിലയിൽ.

അപകടത്തെ തുടർന്ന് ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസിൻ്റെ ചില് തകർത്ത നിലയിൽ. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ശില്പി ബസിൻ്റെ മുൻവശത്തെ ചില്ലാണ് തകർത്തത്. വ്യാഴാഴ്ച്ച കരുവന്നൂർ രാജകമ്പനിയ്ക്ക് സമീപം കാറുമായി കൂട്ടി ഇടിച്ചതിനെ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ബസ് ജീവനക്കാർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്റ്റേഷന് മുന്നിൽ കിടക്കുന്ന ബസിൻ്റെ ചില്ല് തകർത്ത നിലയിൽ കാണപ്പെട്ടത്. ചില്ല് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന കല്ലും ബസിനകത്ത് നിന്ന് കണ്ടുകിട്ടിയിട്ടുണ്ട് ബസ് ഉടമ കെ. എ. നസീർ ജില്ലാ പോലീസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

Related posts

സരോജനി നിര്യാതയായി.

murali

കുടുക്കയിൽ സ്വരൂപീച്ച പന്ത്രണ്ടായിരത്തിലധികം തുക ഡി വൈ എഫ് ഐ യുടെ റീബിൽഡ് വയനാടിനായ് സമ്മാനിച്ചു.

murali

ഇത്തവണത്തെത് സാധാരണ ഒരു തിരഞ്ഞെടുപ്പ് അല്ലെന്നും, രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും പ്രിയങ്ക.

murali
error: Content is protected !!