September 19, 2024
NCT
KeralaNewsThrissur News

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

കൊല്ലം : കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍ (20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ ഞായറാഴ്ച വൈകീട്ട് എഴംഗസംഘം കുളിക്കാനിറങ്ങുകയായിരുന്നു.

നിഖിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ അകപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

Related posts

ശശി കടവിലിന്റെ കുടുംബത്തിന് സ്‌നേഹഭവനം നിർമിച്ച് നൽകി.

murali

രാജേന്ദ്രൻ നിര്യാതനായി.

murali

ആമ്പല്ലൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

murali
error: Content is protected !!