September 19, 2024
NCT
KeralaNewsThrissur News

11 കാരിക്കെതിരെ ലൈംഗികാതിക്രമം; 94 കാരൻ അറസ്റ്റിൽ.

പുന്നയൂർക്കുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 94 കാരൻ അറസ്റ്റിൽ. പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടയിൽ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടൻ വീടിന്‍റെ പിൻവശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related posts

നിക്ഷേപ തട്ടിപ്പ്; സി.എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

murali

നായ ബൈക്കിന് മുന്നില്‍ ചാടി; ദമ്പതികള്‍ക്ക് പരിക്ക്.

murali

പൗരത്വ നിയമ ഭേദഗതി നിയമം; സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ.

murali
error: Content is protected !!