കയ്‌പമംഗലം : ചളിങ്ങാട് സെൻ്റ് ജോസഫ്‌സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന്റെ ഭാഗമായി പ്രദക്ഷിണം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരുനാൾ കുർബ്ബാനക്ക് ഫാദർ ആന്റോ പാണാടൻ നേതത്വം നൽകി. താന്ന്യം പള്ളി വികാരി ഫാദർ പോൾ കള്ളിക്കാടൻ സന്ദേശം നൽകി.
