September 20, 2024
NCT
KeralaNewsThrissur News

വാഹനാപകടം : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു.

അരിമ്പൂർ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു. കൈപ്പിള്ളി റിങ് റോഡിൽ വട്ടപ്പറമ്പത്ത് ശ്രീകുമാർ (24) ആണ് മരിച്ചത്.കാറും ശ്രീകുമാർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ (ഞായറാഴ്‌ച്ച ) രാത്രി പത്തരയോടെ നെല്ലിക്കുന്ന് പടിക്കല ജംഗ്ഷനിലായിരുന്നു അപകടം. മൃതദേഹം ജനറൽ ആശുപത്രിയിൽ. സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് നടക്കും. അരിമ്പൂർ സെൻ്ററിൽ ലോട്ടറിക്കട നടത്തുന്ന വിജയകുമാറിൻ്റെയും സരിതയുടെയും മകനാണ്. സഹോദരി അഞ്‌ജലി.

Related posts

ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു.

murali

കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പരിശോധനയും ചേര്‍പ്പ് കൈത്തറി സംഘത്തില്‍.

murali

അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!