September 20, 2024
NCT
KeralaNewsThrissur News

ചേർപ്പ് കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

തൃശൂര്‍ : ചേർപ്പ് കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷ് മകൻ മഹേഷ് (മനു – 27) ആണ് കൊലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ചേർപ്പ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഫർണീച്ചർ തൊഴിലാളിയാണ് മരിച്ച മഹേഷ്.

Related posts

ഉഷ്ണ തരംഗം : തൊഴിൽ മേഖലയിലെ നിയന്ത്രണം മെയ് 15 വരെ നീട്ടി.

murali

5 ഗ്ലോബൽ സർവീസ് പദ്ധതി: പ്രൊജക്റ്റ്‌ വസ്തുക്കൾ കൈമാറി

murali

യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി.

murali
error: Content is protected !!