തൃശൂർ നഗരഹൃദയത്തിൽ ശക്തൻ സ്റ്റാൻ്റിനടുത്ത് കണ്ണൻകുളങ്ങരയിൽ നിന്നും മൂന്നരക്കിലോ കഞ്ചാവ് പിടികൂടി എക്സൈസ്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന മുന്തിയ ഇനം ഗജപതി സ്പെഷ്യൽ എന്നറിയപ്പെടുന്ന കഞ്ചാവാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേഷി മണി നായിക്ക് (33)എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂർ എക്സൈസ് ഇൻ്റലിജൻസും, തൃശുർ എക്സൈസ് റെയ്ഞ്ച് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.
