September 19, 2024
NCT
KeralaNewsThrissur News

ആസാം സ്വദേശിയിൽ നിന്നും ബ്രൌൺഷുഗറും, കഞ്ചാവും പിടികൂടി.

തൃശൂർ : ആസാം സ്വദേശിയിൽ നിന്നും ബ്രൌൺഷുഗറും, കഞ്ചാവും പിടികൂടി. പെരിങ്ങാവ് പ്രദേശങ്ങളിൽ വ്യാപകമായി ലഹരി വില്പന നടക്കുന്നു എന്നുള്ള വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആസാമിലെ നാഗോൺ ജില്ലയിലെ ബാർപേട്ട സ്വദേശിയായ മുക്സിദുൾ അലം (24) എന്നയാളിൽ നിന്ന് ബ്രൌൺ ഷുഗറും കഞ്ചാവും പിടികൂടി .

തൃശൂർ സിറ്റിപോലീസ് ലഹരി വിരുദ്ധ സ്ക്വാഡിൻറെ സഹായത്തോടെ വിയ്യൂർ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഒന്നരമാസത്തിനുള്ളിൽ തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡിൻറെ സഹായത്തോടെ പിടികൂടിയ പത്ത് കേസുകളിൽ എട്ട് കേസിലെ പ്രതികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതിൽ ആറ് കേസുകളും ബ്രൌൺഷുഗറുമായി ബന്ധപെട്ടതാണ്.

അന്വേഷണ സംഘത്തിൽ വിയ്യൂർ സബ് ഇൻസ്പെക്ടർ കെ. വിവേക് നാരായണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്രഹാം സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർമാരായ എൻ.ജി സുവ്രതകുമാർ, കെ. ഗോപാലകൃഷ്ണൻ, പി.രാഗേഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മോഹൻ, സിവിൽ പോലീസ് ഓഫീസർ മാരായ ശരത്ത്, സുജിത്ത്, വിപിൻ, വിമൽ കെ.വി, എന്നിവരുടെ സഹായത്തോടെയാണ് പ്രതീയെ പിടികൂടിയത്.

Related posts

വജ്ര ജൂബിലിയുടെ ഭാഗമായി മണപ്പുറം ഫിനാൻസ് 75 ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ നൽകി.

murali

പാവറട്ടിയിൽ തെരുവ് നായ്ക്കൾ 30 ഓളം കോഴികളെ കടിച്ചു കൊന്നു.

murali

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ വിതരണം ചെയ്യും.

murali
error: Content is protected !!