പുതുക്കാട് മണലിപ്പുഴ പാലത്തിനടുത്ത് എൽപിജി വിതരണ പൈപ്പ് ലൈനിൽ ചോർച്ച. ഇതുവഴി കടന്നുപോകുന്ന കൊച്ചി – സേലം എൽപിജി ലൈനിലാണ് ചോർച്ച ഉണ്ടായിട്ടുള്ളത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. അറ്റകുറ്റപ്പണികൾക്കായി ടെക്നീഷ്യന്മാർ എത്തി ഡ്രില്ലിംഗ് നടത്തുന്നതിനിടെയാണ് ചോർച്ചയുണ്ടായതെന്ന് പറയുന്നു.
ചോർച്ച പരിഹരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരും, വിദഗ്ദ്ധരും, ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി. മുൻകരുതൽ നടപടിയായി പരിസരത്ത് ഗതാഗതം തടയുകയും ഇലക്ട്രിസിറ്റി വിതരണം ഭാഗികമായി നിർത്തുകയും ചെയ്തിട്ടുണ്ട്. ചോർച്ചയടക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
